കോവിഡ് വ്യാപനം: കോട്ടയം ജില്ലയിലെ 12 ഗ്രാമപഞ്ചായത്തുകളിലെ 15 വാർഡുകൾ കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു, അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില


കോട്ടയം: കോട്ടയം ജില്ലയുടെ വിവിധ മേഖലകളിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെയും ഭാഗമായി ജില്ലയിൽ രോഗബാധിതർ കൂടുതലായുള്ള മേഖലകളെ കണ്ടെയിന്മെന്റ് സോണുകളായി തിരിച്ചു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ പറഞ്ഞു.

 

 കണ്ടെയിന്മെന്റ് സോണുകളിൽ അധിക നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ 12 ഗ്രാമപഞ്ചായത്തുകളിലെ 15 വാർഡുകൾ ആണ് കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. 

ജില്ലയിലെ കണ്ടെയിന്മെന്റ് സോണുകൾ:

അകലക്കുന്നം-1 

ചിറക്കടവ്-13 

കല്ലറ-5,8 

കാഞ്ഞിരപ്പള്ളി-13 

കിടങ്ങൂർ-15 

കൊഴുവനാൽ-5 

കുമരകം-13 

മുണ്ടക്കയം-6 

പായിപ്പാട്-16 

പള്ളിക്കത്തോട്-2 

തലനാട്-4,7 

തിരുവാർപ്പ്-2,13 

കണ്ടെയിന്മെന്റ് സോണിലെ അധിക നിയന്ത്രണങ്ങൾ:

*അവശ്യവസ്തുക്കളുടെ വിതരണത്തിനുള്ള കടകളും റേഷൻ കടകളും മാത്രമേ ഈ മേഖലയിൽ വ്യാപാര സ്ഥാപനങ്ങളായി പ്രവർത്തിക്കാൻ പാടുള്ളൂ. 

*റേഷൻ കടകളുടെ സമയം രാവിലെ 8.30 മുതൽ ഉച്ച കഴിഞ്ഞ് 2.30 വരെയും മറ്റ് വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെയും വരെ മാത്രം.

*അവശ്യ വസ്തുക്കളുടെ വിതരണത്തിനുള്ള കടകൾ തങ്ങളുടെ ഫോൺ നമ്പർ പ്രസിദ്ധപ്പെടുത്തേണ്ടതും നമ്പരുകളിൽ വിളിച്ചോ വാട്ട്സ് ആപ്പ് മുഖാന്തിരമോ മുൻകൂറായി നൽകുന്ന ലിസ്റ്റ് പ്രകാരം സ്ഥാപനങ്ങൾ എടുത്ത് വെക്കുന്ന പാക്കറ്റുകൾ മുൻകൂറായി നിശ്ചയിക്കുന്ന സമയത്ത് ഓൺ ലൈനായോ നേരിട്ടോ പണം നൽകി ഉപഭാക്താക്കൾക്ക് സ്വീകരിക്കാവുന്നതാണ്. 

*തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇത് നടപ്പിലാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്. 

*ഹോട്ടലുകളിൽ ഇരുന്നുള്ള ഭക്ഷണ സംവിധാനം അനുവദനീയമല്ല. 

*ഹോട്ടലുകളിൽ രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ പാഴ്സൽ സർവ്വീസ് മാത്രം അനുവദനീയമാണ്.

*മരണാനന്തര ചടങ്ങുകൾ മാത്രം 20 പേരിൽ കൂടുതൽ ആളുകൾ പാടില്ല എന്ന നിബന്ധനയോടെ അനുവദനീയമാണ്. covid19jagaratha പോർട്ടലിൽ ഇവന്റ് രജിസ്ട്രേഷൻ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. മറ്റ് യാതൊരു ചടങ്ങുകളും അനുവദനീയമല്ല.

*പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നതിനുള്ള തുടർച്ചയായ അനൌൺസ്മെന്റ് പോലീസും തദ്ദേശ സ്വയംഭരണ സ്ഥാപനവും ഏർപ്പാടാക്കേണ്ടതാണ്.

*പ്രദേശങ്ങളിൽ ഇൻസിഡൻറ് കമാൻഡർ, സെക്ടർ മജിസ്ട്രേറ്റുമാർ, പോലീസ്, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവരുടെ നിരീക്ഷണം ശക്തമാക്കേണ്ടതാണ്.

*ആശുപത്രികൾക്കും മെഡിക്കൽ ഷോപ്പുകൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമല്ല. 

*എല്ലാ വാർഡുകളിലും ആരോഗ്യവകുപ്പിന്റെ surveillance Intensify ചെയ്യേണ്ടതാണ്.

*പൊതുജനങ്ങൾ യാതൊരു കാരണവശാലും ആവശ്യമില്ലാതെ വീടുകളിൽ നിന്നും പുറത്തിറങ്ങരുത്. കൂടാതെ ഈ പ്രദേശങ്ങളിൽ ജനങ്ങൾ കൂട്ടം കൂടാൻ പാടില്ലാത്തതാണ്.

നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.