കോട്ടയം ജില്ലയിൽ നാളെ 18 വയസ്സിനു മുകളിലുള്ളവർക്കു വാക്സിൻ വിതരണം ചെയ്യും, ബുക്കിംഗ് ഇന്ന് രാത്രി 8 മണി മുതൽ.


കോട്ടയം: കോട്ടയം ജില്ലയില്‍ നാളെ(ഓഗസ്റ്റ് 9) 85 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളിലുള്ളവര്‍ക്കായി കോവിഡ് വാക്‌സിനേഷന്‍ നടക്കും. കോവിഷീല്‍ഡ് 84 കേന്ദ്രങ്ങളിലും  കോവാക്‌സിന്‍ ഒരു കേന്ദ്രത്തിലുമാണ് നല്‍കുക. ഇന്ന്( ഓഗസ്റ്റ് 8 ) രാത്രി എട്ടു മുതല്‍  www.cowin.gov.in പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും ബുക്കിംഗും നടത്താം.