ശബരിമല: കർക്കിടകമാസ പൂജയ്ക്ക് പ്രതിദിനം 5000 പേർക്ക് ദർശനത്തിനു അനുമതി.


തിരുവനന്തപുരം: കർക്കിടകമാസ പൂജയ്ക്ക് ശബരിമലയിൽ പ്രതിദിനം 5000 പേർക്ക് ദർശനത്തിനു അനുമതി. വെർച്വൽ ക്യൂ ബുക്കിങ് സംവിധാനത്തിലൂടെയായിരിക്കും പ്രവേശനം നടത്തുക. 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ 2 ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ ഉള്ളവർക്ക് മാത്രമാണ് പ്രവേശനാനുമതി നൽകുക. കർക്കിടക മാസ പൂജകൾക്കായി ഈ മാസം 16 നു വൈകിട്ട് 5 മണിക്ക് നട തുറക്കും. 17 മുതൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും.