കോട്ടയം ജില്ലയില്‍ 682 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 673 സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. പുതിയതായി 6674 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 10.21 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 309 പുരുഷന്മാരും 397 സ്ത്രീകളും 76 കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 44 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 680 പേര് രോഗമുക്തരായി. 4811 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 203666 പേര് കോവിഡ് ബാധിതരായി. 196990 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 22106 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം- 75
പനച്ചിക്കാട്- 57
തിടനാട് -25
പൂഞ്ഞാർ - 23
കൂരോപ്പട -21
പായിപ്പാട് - 19
അയർക്കുന്നം, കുമരകം -18
വാകത്താനം, ചങ്ങനാശേരി, കങ്ങഴ, അയ്മനം-16
ഏറ്റുമാനൂർ, മരങ്ങാട്ടുപിള്ളി - 15
മുണ്ടക്കയം, തൃക്കൊടിത്താനം, നെടുംകുന്നം, അതിരമ്പുഴ - 14
കടനാട് - 13
പാറത്തോട് - 12
കാഞ്ഞിരപ്പള്ളി, കറുകച്ചാൽ, മുളക്കുളം-10
എരുമേലി, കടുത്തുരുത്തി, ഉദയനാപുരം, വിജയപുരം, ഈരാറ്റുപേട്ട, തലയോലപ്പറമ്പ്- 9
പാലാ - 8
ചിറക്കടവ്, അകലക്കുന്നം, മറവന്തുരുത്ത് - 7
വാഴപ്പള്ളി, കുറിച്ചി, ആർപ്പൂക്കര, കരൂർ, കടപ്ലാമറ്റം, പള്ളിക്കത്തോട്- 6
കുറവിലങ്ങാട്, ഉഴവൂർ, ഭരണങ്ങാനം, ചെമ്പ് -5
മുത്തോലി, തിരുവാർപ്പ്, കല്ലറ, മീനടം, കിടങ്ങൂർ, മാടപ്പള്ളി, വാഴൂർ, രാമപുരം, എലിക്കുളം, പുതുപ്പള്ളി, പാമ്പാടി, മണർകാട് - 4
തലപ്പലം, വെച്ചൂർ, കൊഴുവനാൽ, വൈക്കം, കൂട്ടിക്കൽ, വെള്ളാവൂർ, മാഞ്ഞൂർ - 3
വെള്ളൂർ, വെളിയന്നൂർ, ടി.വിപുരം, നീണ്ടൂർ - 2
കോരുത്തോട്, ഞീഴൂർ, മേലുകാവ്, കാണക്കാരി, പൂഞ്ഞാർ തെക്കേക്കര - 1