ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ യാത്രികൻ കുഴഞ്ഞു വീണു മരിച്ചു.


പാലാ: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ യാത്രികൻ കുഴഞ്ഞു വീണു മരിച്ചു. പാലാ-പൊൻകുന്നം റൂട്ടിൽ പൈകയിൽ വെച്ചാണ് ബസ്സ് യാത്രികന് മരണം സംഭവിച്ചത്. പാലായിൽ നിന്നും പൊൻകുന്നത്തേക്ക് പോകുകയായിരുന്ന ബസ്സിലാണ് സംഭവം.

മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പൂവരണിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Updating...