അൺലോക്ക് കോട്ടയം: വൈക്കം നഗരസഭയുൾപ്പടെ 18 തദ്ദേശ സ്ഥാപന മേഖലകൾ ഗ്രീൻ സോണിൽ.


കോട്ടയം: ജൂണ്‍ 30 മുതല്‍ ജൂലൈ 6 വരെയുള്ള ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലയിൽ വൈക്കം നഗരസഭയുൾപ്പടെ 18 തദ്ദേശ സ്ഥാപന മേഖലകൾ ഗ്രീൻ സോണിൽ. കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുള്ള എ കാറ്റഗറിയായി ടി പി ആർ 5 ശതമാനത്തിൽ താഴെയുള്ള ഗ്രീൻ സോണിൽ 18 തദ്ദേശ സ്ഥാപന മേഖലകളാണുള്ളത്. 

കാറ്റഗറി എ (ശരാശരി പോസിറ്റിവിറ്റി 5  ശതമാനത്തില്‍  താഴെയുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍)

1.കല്ലറ(1.08)

2.വെച്ചൂര്‍(2.34)

3.എലിക്കുളം(2.58)

4.തിരുവാര്‍പ്പ്(2.75)           

5.നീണ്ടൂര്‍(2.93)

6.തലയോലപ്പറമ്പ്(3)

7.മുത്തോലി(3.37)

8.കിടങ്ങൂര്‍(3.6)

9.തലയാഴം(3.95)

10.മേലുകാവ്(4)

11.തീക്കോയി(4.05)

12.കാഞ്ഞിരപ്പള്ളി(4.15)

13.ഞീഴൂര്‍(4.31)

14.ചെമ്പ്(4.48)

15.കൂട്ടിക്കല്‍(4.75)

16.വൈക്കം(4.82)

17.മൂന്നിലവ്(4.93)

18കാണക്കാരി(4.96)

എ കാറ്റഗറി മേഖലകളില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍:

1.പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പ്പറേഷനുകള്‍ സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ പൊതു ഓഫീസുകളും 100 ശതമാനം ജീവനക്കാരെ  നിയോഗിച്ച് പ്രവര്‍ത്തിക്കാം. 

2. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിലിവിലുള്ള പ്രവൃത്തിദിവസങ്ങള്‍ക്കു പുറമെ ചൊവ്വ, വ്യാഴം ദിവസങ്ങളിലും ഓഫീസ് / അക്കൗണ്ട് ജോലികള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കാം. ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുവാന്‍ പാടില്ല.

3. ആരാധനാലയങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് പരമാവധി 15 പേര്‍ക്ക് കുറഞ്ഞസമയത്തേക്ക് പ്രവേശനം അനുവദിക്കാം.

4.അക്ഷയ കേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും  രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ചു പ്രവര്‍ത്തിക്കാം.

5.ടാക്സി, ഓട്ടോറിക്ഷ സര്‍വീസുകള്‍ അനുവദനീയമാണ്. ടാക്സി വാഹനങ്ങളില്‍ ഡ്രൈവര്‍ക്കും മൂന്നു യാത്രക്കാര്‍ക്കും ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ക്കും രണ്ടു യാത്രക്കാര്‍ക്കും സഞ്ചരിക്കാം. കുടുംബമായി യാത്ര ചെയ്യുന്നവര്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.

6.ബാറുകളിലും ബിവറേജ് ഔട്ടലെറ്റുകളിലും പാഴ്സല്‍ സര്‍വീസ് മാത്രം അനുവദനീയമാണ്. 

7.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്  ശാരീരിക സമ്പര്‍ക്കം ഇല്ലാത്ത ഔട്ട് ഡോര്‍ സ്പോര്‍ട്സ് /ഗെയിമുകളും സാമൂഹിക അകലം പാലിച്ചുള്ള പ്രഭാത  സായാഹ്ന സവാരികളും അനുവദനീയമാണ്.

8. ജിംനേഷ്യം, ഇന്‍ഡോര്‍ ഗെയിംസ് എന്നിവ എയര്‍ കണ്ടീഷന്‍ ഒഴിവാക്കി ഒരേ സമയം പരമാവധി 20 പേര്‍ക്ക് പ്രവേശനം അനുവദിച്ച് പ്രവര്‍ത്തിക്കാം. വായു സഞ്ചാരമുള്ള ഹാള്‍ ആയിരിക്കണം.

9. കേന്ദ്ര ആരോഗ്യ, ടൂറിസം മന്ത്രാലയങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വിനോദ സഞ്ചാര മേഖലയിലെ താമസ കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാം. ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ രണ്ടു ഡോസ് വാക്സിന്‍ എടുത്തവരായിരിക്കണം. വാക്സിന്‍ ഒരു ഡോസ് എങ്കിലും എടുത്തവര്‍ക്കും 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കും മാത്രമായിരിക്കും പ്രവേശനം.

8.ഹോട്ടലുകള്‍ക്കും റസ്റ്റോറന്‍റുകള്‍ക്കും പാഴ്സല്‍ സര്‍വീസിനും ഓണ്‍ലൈന്‍/ ഹോം ഡെലിവറിക്കുമായി മാത്രം രാവിലെ ഏഴു മുതല്‍ രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം. 

10. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം ഏഴു വരെ ബാര്‍ബര്‍ ഷോപ്പുകള്‍ പ്രവര്‍ത്തിക്കാം.

10.വീട്ടുജോലികള്‍ ചെയ്യുന്നവര്‍ക്ക് യാത്ര ചെയ്യാം.