കോവിഡ്: ടി പി ആർ വിഭാഗീകരണം, ജില്ലയിൽ 16 തദ്ദേശ സ്ഥാപന മേഖലകളിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളും 39 തദ്ദേശ സ്ഥാപന മേഖലകളിൽ സെമി ലോക്ക് ഡൗൺ നിയന്ത്രണങ്ങളും പ


കോട്ടയം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരിയുടെ അടിസ്ഥാനത്തിൽ ടി പി ആർ 10 ശതമാനത്തിനും 15 ശതമാനത്തിനുമിടയിലുള്ള തദ്ദേശ സ്ഥാപന മേഖലകളിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളും ടി പി ആർ 5 ശതമാനത്തിനും 10 ശതമാനത്തിനുമിടയിലുള്ള തദ്ദേശ സ്ഥാപന മേഖലകളിൽ സെമി ലോക്ക് ഡൗൺ നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു. 

കാറ്റഗറി ബി (ശരാശരി പോസിറ്റിവിറ്റി നിരക്ക് 5നും 10 നും ഇടയിലുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍)

1.ഭരണങ്ങാനം(5.05)

2.മീനച്ചില്‍ (5.15)

3.വാഴൂര്‍ (5.43)

4.കോട്ടയം(5.74)

5.കുറവിലങ്ങാട്(5.76)

6.കടപ്ലാമറ്റം(5.79)

7.ഉഴവൂര്‍(6.05)

8.മാഞ്ഞൂര്‍(6.3)

9.ടിവി പുരം(6.36)

10.കോരുത്തോട്(6.37)

11.പൂഞ്ഞാര്‍ തെക്കേക്കര(6.44)

12.വിജയപുരം(6.47)

13.ഏറ്റുമാനൂര്‍(6.52)

14.ഉദയനാപുരം(6.71)

15.ആര്‍പ്പൂക്കര(6.78)

16.ചിറക്കടവ്(6.96)

17.പാറത്തോട്(7.19)

18.വെളിയന്നൂര്‍(7.25)

19.കങ്ങഴ(7.32)

20.തലപ്പലം(7.56)

21.രാമപുരം(7.58)

22.വെള്ളാവൂര്‍(7.65)

23.കറുകച്ചാല്‍(7.84)

24.കൊഴുവനാല്‍(7.85)

25.തലനാട്(7.87)

26.പുതുപ്പള്ളി(7.93)

27.എരുമേലി(7.99)

28.പാലാ(7.99)

29.തിടനാട്(8.19)

30.തൃക്കൊടിത്താനം(8.29)

31.മണിമല(8.3)

32.മീനടം(8.61)

33.അയ്മനം(9.07)

34.കടുത്തുരുത്തി(9.09)

35.മറവന്തുരുത്ത്(9.32)

36.കടനാട്(9.37)

37.പള്ളിക്കത്തോട്(9.39)

38.മാടപ്പള്ളി(9.51)

39.ഈരാറ്റുപേട്ട(9.72)

ബി കാറ്റഗറി മേഖലകളില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍:

1. പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പ്പറേഷനുകള്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ പൊതു ഓഫീസുകളും 100 ശതമാനം ജീവനക്കാരെ പ്രവര്‍ത്തിക്കാം.

2. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ക്കും ജനസേവന കേന്ദ്രങ്ങള്‍ക്കും എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ചു പ്രവര്‍ത്തിക്കാം.

3.മറ്റു സ്ഥാപനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ എഴു മുതല്‍ വൈകുന്നേരം ഏഴുവരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.

4.ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിലിവിലുള്ള പ്രവൃത്തിദിവസങ്ങള്‍ക്കു പുറമെ ചൊവ്വ, വ്യാഴം ദിവസങ്ങളിലും ഓഫീസ് / അക്കൗണ്ട് ജോലികള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കാം. ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുവാന്‍ പാടില്ല.

5. ഓട്ടോറിക്ഷ സര്‍വീസുകള്‍ അനുവദനീയമാണ്. ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ക്കും രണ്ടു യാത്രക്കാര്‍ക്കും സഞ്ചരിക്കാം.

6.ആരാധനാലയങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് പരമാവധി 15 പേര്‍ക്ക് കുറഞ്ഞസമയത്തേക്ക് പ്രവേശനം അനുവദിക്കാം.

7. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രം 50 ശതമാനം വരെ ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.

8.ബാറുകളിലും ബിവറേജ് ഔട്ടലെറ്റുകളിലും പാഴ്സല്‍ സര്‍വീസ് മാത്രം അനുവദനീയമാണ്. 

9.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്  ശാരീരിക സമ്പര്‍ക്കം ഇല്ലാത്ത ഔട്ട് ഡോര്‍ സ്പോര്‍ട്സ് /ഗെയിമുകളും സാമൂഹിക അകലം പാലിച്ചുള്ള പ്രഭാത  സായാഹ്ന സവാരികളും അനുവദനീയമാണ്.

10. ജിംനേഷ്യം, ഇന്‍ഡോര്‍ ഗെയിംസ് എന്നിവ എയര്‍ കണ്ടീഷന്‍ ഒഴിവാക്കി ഒരേ സമയം പരമാവധി 20 പേര്‍ക്ക് പ്രവേശനം അനുവദിച്ച് പ്രവര്‍ത്തിക്കാം. വായു സഞ്ചാരമുള്ള ഹാള്‍ ആയിരിക്കണം. 

11. കേന്ദ്ര ആരോഗ്യ, ടൂറിസം മന്ത്രാലയങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വിനോദ സഞ്ചാര മേഖലയിലെ താമസ കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാം. ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ രണ്ടു ഡോസ് വാക്സിന്‍ എടുത്തവരായിരിക്കണം. വാക്സിന്‍ ഒരു ഡോസ് എങ്കിലും എടുത്തവര്‍ക്കും 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കും മാത്രമായിരിക്കും പ്രവേശനം.

12.ഹോട്ടലുകള്‍ക്കും റസ്റ്റോറന്‍റുകള്‍ക്കും പാഴ്സല്‍ സര്‍വീസിനും ഓണ്‍ലൈന്‍/ ഹോം ഡെലിവറിക്കുമായി മാത്രം രാവിലെ ഏഴു മുതല്‍ രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം. 

13. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് തിങ്കള്‍, ബുധൻ, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം ഏഴു വരെ ബാര്‍ബര്‍ ഷോപ്പുകള്‍ പ്രവര്‍ത്തിക്കാം. 

12.വീട്ടുജോലികള്‍ ചെയ്യുന്നവര്‍ക്ക് യാത്ര ചെയ്യാം. 

കാറ്റഗറി സി (ശരാശരി പോസിറ്റിവിറ്റി നിരക്ക് 10 നും15നും ഇടയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍)

1.വെള്ളൂര്‍(10.07)

2.മുളക്കുളം(10.17)

3.മരങ്ങാട്ടുപിള്ളി(10.38)

4.അയര്‍ക്കുന്നം(10.54)

5.പൂഞ്ഞാര്‍ (10.66)

6.പാമ്പാടി(10.87)

7.അതിരമ്പുഴ(11.27)

8.മണര്‍കാട്(11.31)

9.നെടുംകുന്നം(11.42)

10.പായിപ്പാട്(11.87)

11.വാകത്താനം(12.43)

12.മുണ്ടക്കയം(12.67)

13.ചങ്ങനാശേരി(12.98)

14.കൂരോപ്പട (13.18)

15.വാഴപ്പള്ളി(13.6)

16.കുറിച്ചി(14.98)

സി കാറ്റഗറി മേഖലകളില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍:

1.പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പ്പറേഷനുകള്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ പൊതു ഓഫീസുകളും 50 ശതമാനം ജീവനക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നിയോഗിച്ച് പ്രവര്‍ത്തിക്കാം. ബാക്കി ജീവനക്കാരെ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ നിയോഗിക്കാം.

2. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് രാവിലെ എഴു മുതല്‍ വൈകുന്നേരം ഏഴുവരെ പ്രവര്‍ത്തിക്കാം. 

3. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിലിവിലുള്ള പ്രവൃത്തിദിവസങ്ങള്‍ക്കു പുറമെ ചൊവ്വ, വ്യാഴം ദിവസങ്ങളിലും ഓഫീസ് / അക്കൗണ്ട് ജോലികള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കാം. ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുവാന്‍ പാടില്ല.

4.വിവാഹ ആവശ്യങ്ങള്‍ക്കായി ടെക്സ്റ്റയില്‍സ്, ജ്വല്ലറികള്‍, ചെരിപ്പുകടകള്‍ എന്നിവ വെള്ളിയാഴ്ച്ച രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴുവരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.

5.കുട്ടികള്‍ക്ക് ആവശ്യമായ ബുക്കുകള്‍ വില്‍ക്കുന്ന കടകള്‍ക്കും റിപ്പെയര്‍ സെന്‍ററുകള്‍ക്കും വെള്ളിയാഴ്ച്ച രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴുവരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.

6.ഹോട്ടലുകള്‍ക്കും റസ്റ്റോറന്‍റുകള്‍ക്കും പാഴ്സല്‍ സര്‍വീസിനും ഓണ്‍ലൈന്‍/ ഹോം ഡെലിവറിക്കുമായി മാത്രം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പ്രവര്‍ത്തിക്കാം.