കോട്ടയം ജില്ലയില്‍ ഇതുവരെ നല്‍കിയത് 912497 ഡോസ് വാക്‌സിന്‍, ഏറ്റവും കൂടുതല്‍ വാക്‌സിന്‍ നല്‍കിയത് കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂളിൽ.


കോട്ടയം: കോട്ടയം ജില്ലയില്‍ ഇതുവരെ 912497 ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കി. 686563 പേര്‍ ഒന്നാം ഡോസും 225934 പേർ രണ്ടാം ഡോസും സ്വീകരിച്ചു. ജൂലൈ 2 വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജില്ലയിൽ 837096 ഡോസ് കോവിഷീല്‍ഡും 70005 കോവാക്‌സിനുമാണ് വിതരണം ചെയ്തിരിക്കുന്നത്.

60 വയസിനു മുകളിലുള്ളവര്‍ക്ക് 415920 ഡോസും 45നും 60നും ഇടയിലുള്ളവര്‍ക്ക് 294304 ഡോസും 18-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് 196877 ഡോസും നല്‍കി. ഏറ്റവും കൂടുതല്‍ വാക്‌സിന്‍ നല്‍കിയത് കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂളിലാണ്. 32009 ഡോസ് കുത്തിവയ്പ്പാണ് ഇവിടെ നടന്നത്.