കോട്ടയം: കോട്ടയം സ്വദേശിനിയായ വീട്ടമ്മ മസ്‌കത്തിൽ കോവിഡ് ബാധിച്ചു മരിച്ചു. കോട്ടയം കുമാരനല്ലൂർ സ്വദേശിനി ദേവി സുരേഷ് (45) ആണ് മരണമടഞ്ഞത്. റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദേവി ഇന്നലെ വൈകിട്ടാണ് മരണമടഞ്ഞത്.
ഭർത്താവ് സുരേഷ് കുമാർ, മക്കൾ: സിദ്ധാർത്ഥ് സുരേഷ് (മൂന്നാം വർഷ എം.ബി.ബി.എസ്. വിദ്യാർഥി), രേഷ്‍മ സുരേഷ് (എൽ.എൽ.ബി ഒന്നാം വർഷ വിദ്യാർത്ഥിനി). നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം സോഹാറിൽ സംസ്‍കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.