ഡ്രൈവർ സീറ്റ് ഇളകി മാറി, നിയന്ത്രണംവിട്ട ഓട്ടോ കാറിലിടിച്ചു 2 പേർക്ക് പരിക്ക്.


അതിരമ്പുഴ: ഓട്ടത്തിനിടെ ഡ്രൈവർ സീറ്റ് ഇളകി മാറിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ഓട്ടോ കാറിലിടിച്ചു 2 പേർക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ കാണക്കാരി സ്വദേശി ലാൽസൺ (43), യാത്രക്കാരനായ അതിരമ്പുഴ പേമലമുകളേൽ ആൽബിൻ സെബാസ്റ്റ്യൻ (23) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 6 മണിയോടെ അതിരംപുഴയ്ക്ക് സമീപമായിരുന്നു അപകടം. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ഓട്ടോ കാറിലിടിച്ചു മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവർ ലാൽസണ് തലയ്ക്കും കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. യാത്രക്കാരനായ ആൽബിന്റെ കാലിനു പരിക്കേറ്റിട്ടുണ്ട്.