600 കടന്നു ജില്ലയിലെ ആകെ കോവിഡ് മരണങ്ങൾ.


കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് രോഗവ്യാപന തോത് ആശങ്കാവഹമായി തുടരുന്നതിനിടെ ജില്ലയിലെ ആകെ കോവിഡ് മരണങ്ങളുടെ എണ്ണം 600 കടന്നു. ഇന്നലെ വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജില്ലയിലെ ഇതുവരെയുള്ള ആകെ കോവിഡ് മരണങ്ങൾ 614 ആയി. എൻ ഐ വി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷമാണ് കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്നത്. 2020 ജൂലൈ 27 നാണു ജില്ലയിൽ ആദ്യമായി കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്.