രാമപുരത്ത് ചെക്ക് ഡാമിന് സമീപം നീന്താനിറങ്ങിയ നേഴ്‌സിംഗ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു.


രാമപുരം: ചെക്ക് ഡാമിന് സമീപം നീന്താനിറങ്ങിയ നേഴ്‌സിംഗ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. രാമപുരം മണ്ണൂര്‍ വില്‍സന്റിന്റെ മകന്‍ ഷാരോണ്‍(19) ആണ് മരിച്ചത്.

രാമപുരം ആറാട്ടുപുഴ തോട്ടില്‍ അമ്പാട്ട് ചെക്ക് ഡാമിന് സമീപം സുഹൃത്തുക്കൾക്കൊപ്പമെത്തിയ ഷാരോൺ തോട്ടിൽ നീന്തുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം ഉണ്ടായത്. അപകടം കണ്ടു കൂട്ടുകാർ ഒച്ചവെച്ചതോടെ ഓടിയെത്തിയ നാട്ടുകാർ യുവാവിനെ കരയ്‌ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണിപ്പാല്‍ നേഴ്‌സിംഗ് കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. മാതാവ് ബീന, സഹോദരന്‍ ഷാലോണ്‍.