വായനാ ദിനാചരണത്തിന്‍റെയും ദേശീയ വായനാ മഹോത്സവത്തിന്‍റെയും ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ നിർവ്വഹിച്ചു.


കോട്ടയം: വായനാ ദിനാചരണത്തിന്‍റെയും ദേശീയ വായനാ മഹോത്സവത്തിന്‍റെയും കോട്ടയം ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍വഹിച്ചു. ചടങ്ങില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ. ബിന്ദു വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ പി.ജി.എം നായർ കാരിക്കോട് പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓഡിനേറ്റർ കെ.ജെ പ്രസാദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ജില്ലയിലെ എല്ലാ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരും വിദ്യാർഥികളില്‍ ചടങ്ങില്‍ പങ്കെടുത്തു. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍, വിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാ മിഷന്‍, കുടുംബശ്രീ, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, ക്യാന്‍ഫെഡ്, എന്നിവയുടെ സഹകരണത്തോടെയാണ് വായനാ മാസാചരണവും വായനാ മഹോത്സവത്തിന്‍റെ 25-ാം വാര്‍ഷികവും സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ച് വായനാ ദിനമായ ജൂണ്‍ 19 മുതല്‍ ജൂലൈ 18 വരെ ഒരു മാസക്കാലം കുട്ടികള്‍ക്കായി വിവിധ ഓണ്‍ലൈന്‍ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.ക്വിസ്, പ്രസംഗം, ചിത്രരചന മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് www.pnpanickerfoundation.org എന്ന വെബ്‌സൈറ്റില്‍ ജൂണ്‍ 18-ന് ശേഷം വിദ്യാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.