മണിമല: ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിനു മുകളിലേക്ക് മരം വീണു ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. മണിമല കാവുംപടി തൊട്ടിയിൽ രതീഷ്(32)ആണ് അപകടത്തിൽ നിന്നും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്.
ഇന്നലെ വൈകിട്ട് 5 മണിയോടെ ചങ്ങനാശേരി മണിമല റോഡിൽ കടയനിക്കാട് പെട്രോൾ പമ്പിന് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ രതീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.