സംസ്ഥാന സർക്കാരിന്റെ 2019 ലെ മാധ്യമ അവാർഡുകളിൽ ടിവി ന്യൂസ് റീഡിംഗ് അവാർഡ് കരസ്ഥമാക്കി കോട്ടയം സ്വദേശിനി സുജയ പാർവ്വതി.


കോട്ടയം: സംസ്ഥാന സർക്കാരിന്റെ 2019 ലെ മാധ്യമ അവാർഡുകളിൽ ടിവി ന്യൂസ് റീഡിംഗ് അവാർഡ് കരസ്ഥമാക്കി കോട്ടയം സ്വദേശിനി സുജയ പാർവ്വതി.  ഏഷ്യാനെറ്റ് ന്യൂസിലെ മുൻ ചീഫ് ബ്രോഡ്‌കാസ്റ്റ് ജേർണലിസ്‌റ്റും 24 ന്യൂസ് അസ്സോസിയേറ്റ് ന്യൂസ് എഡിറ്ററുമായ സുജയ പാർവതിയാണ് സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ് സ്വന്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസെന്ന സ്ഥാപനം 2019ൽ നൽകിയ വാർത്താവതരണ അവസരമാണ് ഈ അവാർഡിന് കാരണമായത് എന്ന് സുജയ പാർവതി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ 2019 ലെ മാധ്യമ പുരസ്കാരത്തിന് അർഹരായ എല്ലാ സുഹൃത്തുക്കൾക്കും ആശംസകൾ നേരുന്നതായും വാർത്താ അവതരണത്തിൽ തിരുത്തുകൾ നിർദ്ദേശിച്ച് പ്രോത്സാഹിപ്പിച്ച എല്ലാ സഹപ്രവർത്തകരെയും നന്ദിയോടെ ഓർക്കുന്നതായും സുജയ പറഞ്ഞു.