പെട്രോൾ,ഡീസൽ വില പിടിച്ചുനിർത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അത്മാർത്ഥത കാട്ടണം; സജി മഞ്ഞക്കടമ്പിൽ.


കോട്ടയം: യുഡിഎഫ് സർക്കാർ കേരളം ഭരിച്ച കാലഘട്ടത്തിൽ വിലവർദ്ധനവിന്റെ പേരിൽ സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതി വരുമാനം ഒഴിവാക്കി കേരളത്തിലെ ജനങ്ങൾക്ക് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുറച്ച് നൽകയത് കേരളം ഭരിക്കുന്ന എൽഡിഎഫ് സർക്കാർ വിസ്മരിച്ചിരിക്കുകയാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാനും കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റുമായ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

അടിക്കടിയുള്ള പെട്രോൾ വിലവർദ്ധനവ് മൂലം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം സാധരണക്കാർ അത്മഹത്യയുടെ വക്കിലാണെന്നും സജി പറഞ്ഞു. പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് നികുതി വർദ്ധിപ്പിച്ച് ജനങ്ങളെ പിഴിഞ്ഞ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടത്തുന്ന ധൂർത്ത് ഒഴിവാക്കി നികുതി വരുമാനം കുറച്ച് ജനങ്ങൾക്ക് പെട്രോൾ,ഡീസൽ വില കുറച്ച് നൽകുവാനുള്ള അത്മാർത്ഥത കാട്ടണമെന്നും സജി മഞ്ഞക്കടമ്പൻ ആവശ്യപ്പെടു.

പെട്രോൾ ഡീസൽ വില വർദ്ധനവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേരള യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നിന്നും  ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് സംഘടിപ്പിച്ച ഉന്തുവണ്ടി യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡൻറ് ഷിജു പാറയിടുക്കിലിന്റെ നേതൃത്വത്തിൽ നടന്ന  പ്രധിഷേധ സമരത്തിൽ അഭിലാഷ് കൊച്ചു പറബിൽ, ഷിനു പാലത്തുങ്കൽ, അനിഷ് കൊക്കര, അബ്ദുൾ റസാഖ്, മുഹമ്മദ് ആരീഫ് തുടങ്ങിയവർ പങ്കെടുത്തു.