മണിമല: വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റു ചെയ്യാനെത്തിയ മണിമല എസ് ഐ ക്ക് വെട്ടേറ്റു. മണിമല വെള്ളാവൂർ ചുവട്ടടിപ്പാറയിൽ വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റു ചെയ്യാനെത്തിയ മണിമല എസ് ഐ വിദ്യാധരനാണ് വെട്ടേറ്റത്.
പ്രതിയുടെ പിതാവ് പ്രസാദാണ് എസ് ഐ യെ വെട്ടിപ്പരിക്കേൽപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.