അധിക നിയന്ത്രണങ്ങൾ കണക്കിലെടുക്കാതെ ജനങ്ങൾ, നഗരങ്ങളിലും നിരത്തുകളിലും ജനത്തിരക്ക്.


കോട്ടയം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച്ച വരെ ഏർപ്പെടുത്തിയിരിക്കുന്ന അധിക നിയന്ത്രണങ്ങൾ കണക്കിലെടുക്കാതെ ജനങ്ങൾ. ജൂൺ 5 മുതൽ 9 വരെയാണ് ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ജില്ലയിലെ നഗരങ്ങളിലും നിരത്തുകളിലും വൻ ജനത്തിരക്കും വാഹനത്തിരക്കുമാണ് അനുഭവപ്പെട്ടത്.

അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ, വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാക്കേജിംഗ് ഉൾപ്പെടെ) വിൽക്കുന്ന സ്ഥാപനങ്ങൾ, നിർമ്മാണസാമഗ്രികൾ വിൽക്കുന്ന കടകൾ എന്നിവക്കു മാത്രമാണ് നിലവിൽ സംസ്ഥാനത്ത് പ്രവർത്തനാനുമതിയുള്ളത്. സത്യവാങ്മൂലം കയ്യിൽ കരുതി നിരവധിയായ ആവശ്യങ്ങളിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ദുരുപയോഗം ചെയ്യുന്നവരുമുണ്ടെന്നു പോലീസ് പറയുന്നു.

ജില്ലയിലെ എല്ലാ മേഖലകളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും ലംഘിക്കുന്നവർക്കെതിരെ ജില്ലയിൽ പോലീസ് പിഴയടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുന്നുണ്ട്. ഇന്നലെ മാത്രം ജില്ലയിൽ 197 കേസുകളിലായി 197 പേരുടെ അറസ്റ്റും 182 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിയുണ്ട്.