കറുകച്ചാലിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഇരുചക്ര വാഹന യാത്രികന് പരിക്ക്.


കറുകച്ചാൽ: കറുകച്ചാലിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഇരുചക്ര വാഹന യാത്രികന് പരിക്ക്. സ്‌കൂട്ടർ യാത്രികനായ കൂത്രപ്പള്ളി സ്വദേശി സുഭാഷിനാണ് പരിക്കറ്റത്.

ഇന്ന് രാവിലെ 6 മണിയോടെ കറുകച്ചാൽ മണിമല റോഡിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ സുഭാഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ തലകീഴായി മറിയുകയായിരുന്നു.