കോവിഡ്: കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിൽ ഏർപ്പെടുത്തിയിരുന്ന അധിക നിയന്ത്രണങ്ങൾ പിൻവലിച്ചു.


കാഞ്ഞിരപ്പള്ളി: കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുതലായതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് പരിധിക്കുളിൽ പ്രഖ്യാപിച്ചിരുന്ന അധിക നിയന്ത്രണങ്ങൾ പിൻവലിച്ചു. ഇനി മുതൽ സംസ്ഥാനത്ത് പൊതുവിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ നിയന്ത്രണങ്ങളാകും കാഞ്ഞിരപ്പള്ളിയിൽ ബാധകം.

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയർന്നതിനെ തുടർന്നാണ് അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. വ്യാപാര സ്ഥാപനങ്ങൾക്ക് ആഴ്ചയിൽ മൂന്നു ദിവസം മാത്രമായിരുന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നത്. സംസ്ഥാനത്ത് നാളെ ഒരു ദിവസത്തേക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഇളവുകളും കാഞ്ഞിരപ്പള്ളിയിൽ ബാധകമാണ്.