ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്: സംസ്ഥാനത്തുടനീളം കെഎസ്ആർടിസി പരിമിത സർവ്വീസുകൾ നടത്തും.


തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 17 മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച സാഹചര്യത്തിൽ യാത്രക്കാരുടെ ആവശ്യാനുസരണം സംസ്ഥാനത്തുടനീളം  കെഎസ്ആർടിസി പരിമിതമായ സർവ്വീസുകൾ നടത്തും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും സർവ്വീസ് നടത്തുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സി, ഡി കാറ്റ​ഗറിയിൽ ഉൾപ്പെടുത്തിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20% ൽ കൂടിയ പ്രദേശങ്ങളിൽ സ്റ്റോപ്പ് അനുവദിക്കില്ല.

യാത്രക്കാർ കൂടുതൽ ഉള്ള സ്ഥലങ്ങളിലേക്കാണ്  സർവ്വീസുകൾ നടത്തുന്നത്. ദീർഘദൂര സർവ്വീസുകൾ തുടരും, എന്നാൽ ഓർഡിനറി ബസുകളിൽ യാത്രക്കാരുടെ ആവശ്യാനുസരണമാകും സർവ്വീസ് നടത്തുക. യാത്രക്കാർ കൂടുതലുള്ള തിങ്കൾ, വെള്ളി ദിവസങ്ങളിൽ കൂടുതൽ സർവ്വീസുകൾ നടത്തും. സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ശനി,ഞായർ ദിവസങ്ങളിൽ അവശ്യ സർവ്വീസുകൾ ഒഴികെ സർവ്വീസ് നടത്തുകയില്ല. ഞാറാഴ്ച ഉച്ചയ്ക്ക് ശേഷം ദീർഘദൂര സർവ്വീസുകൾ പുനരാരംഭിക്കും. യാത്രക്കാർക്ക് കൂടുതൽ വിവരങ്ങൾക്ക് ജില്ലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളുമായി താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്:

ചങ്ങനാശേരി - 0481-2420245 9188526735

ഈരാറ്റുപേട്ട - 0482-2272230 9188526736

എരുമേലി - 0482-8212345 

കോട്ടയം - 0481-2562908 9495099906

പാലാ - 0482-2212250 

പൊൻകുന്നം - 0482-8221333  9188526738

വൈക്കം - 0482-9231210 9188526739