''ഒറ്റയ്ക്കല്ല, കൂടെയുണ്ട് കോട്ടയം" സംസ്ഥാനത്താദ്യമായി കോവിഡ് മാനസിക സംഘര്‍ഷം നേരിടുന്നവര്‍ക്കായുള്ള പരിചരണ പദ്ധതി.


കോട്ടയം: സംസ്ഥാനത്താദ്യമായി കോവിഡ് മാനസിക സംഘര്‍ഷം നേരിടുന്നവര്‍ക്കായുള്ള പരിചരണ പദ്ധതിക്ക് കോട്ടയം ജില്ലയിൽ തുടക്കം. ''ഒറ്റയ്ക്കല്ല, കൂടെയുണ്ട് കോട്ടയം" എന്ന പദ്ധതിയുടെ ഉത്‌ഘാടനം ഇന്ന് കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ഓൺലൈനായി ആരോഗ്യ വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് നിർവ്വഹിച്ചു.

രജിസ്‌ട്രേഷൻ-സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.  കൊവിഡ് സാഹചര്യത്തില്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്ക് പരിചരണം ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ആദ്യമാണ് ഇത്തരം ഒരു പദ്ധതി പ്രാവർത്തികമാക്കുന്നത്. പ്രാദേശിക തലത്തില്‍ വരെ സേവനം ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്.

കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എം അഞ്ജന, എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ, എംപി തോമസ് ചാഴികാടൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി തുടങ്ങിയവർ പങ്കെടുത്തു.