കോവിഡ് പ്രതിരോധത്തിലും ചികിത്സയിലും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച്ചവെക്കാന്‍ കോട്ടയം ജില്ലയ്ക്ക് സാധിച്ചു, ജില്ലയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്


കോട്ടയം: കോവിഡ് പ്രതിരോധത്തിലും ചികിത്സയിലും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച്ചവെക്കാന്‍ കോട്ടയം ജില്ലയ്ക്ക് സാധിച്ചതായും ഊര്‍ജ്ജിതമായ പ്രയത്‌നത്തിന്റെ ഫലമായാണ് ജില്ലയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഗണ്യമായി കുറഞ്ഞത് എന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.

കോവിഡിന്റെ രണ്ടാം തരംഗത്തെ നാം പൂര്‍ണമായും അതിജീവിച്ചിട്ടില്ല. പോസിറ്റിവിറ്റി പൂജ്യത്തില്‍ എത്തിക്കുന്നതിനായി പരിശ്രമിക്കണം. സ്വന്തം പരിസരത്ത് രോഗവ്യാപനം ഇല്ലെന്ന് ഉറപ്പാക്കുംവിധത്തില്‍ ഓരോരുത്തരും ജാഗ്രത പുലര്‍ത്തണം എന്നും ആരോഗ്യ മന്ത്രി പറഞ്ഞു. മൂന്നാം തരംഗമുണ്ടായാല്‍ നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങളും സജീവമായി മുന്നോട്ടു കൊണ്ടുപോകണം എന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു.

കോവിഡ് സാഹചര്യത്തില്‍ മാനസിക സംഘര്‍ഷം നേരിടുന്നവര്‍ക്കായി കോട്ടയം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നടപ്പാക്കുന്ന ഒറ്റയ്ക്കല്ല കൂടെയുണ്ട് കോട്ടയം മാതൃകാ പദ്ധതിയാണെന്നും ഈ പദ്ധതി എല്ലാ സ്ഥലങ്ങളിലും ഏറ്റെടുക്കപ്പെടും എന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.