ചങ്ങനാശ്ശേരിയിൽ കോവിഡ് രോഗിയുടെ സംസ്കാരം തടഞ്ഞു നാട്ടുകാർ, ആരോഗ്യ വകുപ്പും പോലീസും ഇടപെട്ടു.


ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ കോവിഡ് രോഗിയുടെ സംസ്കാരം തടഞ്ഞു നാട്ടുകാർ. ചങ്ങനാശ്ശേരി മാടപ്പള്ളിയിലാണ് സംഭവം. മടപ്പള്ളി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ താമസിക്കുന്ന കൊച്ചുകുട്ടനാണ് തിങ്കളാഴ്ച്ച കോവിഡ് ബാധിച്ചു മരണമടഞ്ഞത്.

മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കുന്നതിനായി എത്തിച്ചപ്പോഴാണ് നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞത്. തർക്കം രൂക്ഷമായതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി.