കോവിഡ് വാക്സിൻ വിതരണം: സ്വകാര്യ ബസ്സ് ജീവനക്കാർക്ക് പരിഗണനയില്ല; ബസ്സ് ഓപ്പറേറ്റേഴ്‌സ് ഫോറം.


കോട്ടയം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ വാക്സിൻ വിതരണത്തിൽ സ്വകാര്യ ബസ്സ് ജീവനക്കാർക്ക് പരിഗണനയില്ലെന്നു പരാതി. കോവിഡ് വാക്സിനേഷനായുള്ള മുൻഗണനാ വിഭാഗങ്ങളുടെ പട്ടിക പുതിക്കിയപ്പോഴും സ്വകാര്യ ബസ്സ് ജീവനക്കാർ പുറത്തു തന്നെ.

മുൻഗണനാ വിഭാഗങ്ങളുടെ പട്ടികയിൽ കെഎസ്ആർടിസി ഡ്രൈവർമാരും കണ്ടക്ടർമാരും ഇടം നേടി. ലോക്ക് ഡൗൺ ഇളവുകൾ ലഭ്യമാകുന്നതനുസരിച്ച് പൊതുഗതാഗതം ആരംഭിക്കുമ്പോൾ ജനങ്ങളുമായി അടുത്തിടപഴകുന്ന സ്വകാര്യ ബസ്സ് ജീവനക്കാരെ വാക്സിൻ നൽകുന്നതിൽ പരിഗണിച്ചില്ല എന്ന് ബസ്സ് ഓപ്പറേറ്റേഴ്‌സ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞു.

നിലവിൽ വളരെ ചുരുക്കം ജീവനക്കാർക്ക് പ്രായത്തിന്റെ മുൻഗണനാ ക്രമത്തിൽ വാക്സിൻ ലഭിച്ചിട്ടുണ്ട്. ജീവനക്കാർക്ക് വാക്സിൻ ലഭ്യമാക്കാൻ സർക്കാർ ഇടപെടണമെന്നാണ് ജീവനക്കാരുടെ ആവശ്യം.