കോവിഡ് വാക്സിൻ: ജില്ലയിൽ ഏറ്റവുമധികം വാക്‌സിന്‍ നല്‍കിയത് ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂളിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിൽ.


കോട്ടയം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിൽ ഏറ്റവുമധികം വാക്‌സിന്‍ നല്‍കിയത് ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂളിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിൽ. 28845 ഡോസ് വാക്സിനാണ് കോട്ടയം  ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂളിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിൽ നൽകിയത്.

ജൂൺ 9 വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം കോട്ടയം ജില്ലയില്‍ 696656 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. വിതരണം ചെയ്ത വാക്സിനുകളിൽ 642190 ഡോസ് കോവിഷീല്‍ഡും 54466 ഡോസ് കോവാക്‌സിനുമാണ്. ജൂൺ 9 വരെ 559561 പേര്‍ ആദ്യ ഡോസും 137095 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.

ജൂൺ 11 വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജില്ലയിൽ ഇതുവരെ 699583 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. 562306 പേർ ഒന്നാം ഡോസും 137277 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചവരാണ്.