ചങ്ങനാശ്ശേരി സ്വദേശിയായ യുവാവും 3 വയസ്സുള്ള മകനും ഫ്‌ളോറിഡയിൽ മുങ്ങി മരിച്ചു.


ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി സ്വദേശിയായ യുവാവും 3 വയസ്സുള്ള മകനും ഫ്‌ളോറിഡയിൽ മുങ്ങി മരിച്ചു. ചങ്ങനാശ്ശേരിക്കടുത്ത് ചീരംചിറയിൽ താമസിക്കുന്ന കുട്ടനാട് എടത്വ പച്ച ചെക്കിടിക്കാട്ട് പുരയ്ക്കല്‍ പരേതനായ ബേബി മാത്യുവിന്റെയും മേരിക്കുട്ടിയുടെയും മകന്‍ ജാനേഷ് (37), ജാനേഷിന്റെ മകന്‍ ഡാനിയല്‍ (3) എന്നിവരാണ് ‍ മരിച്ചത്.

കഴിഞ്ഞ വെളിയാഴ്ചയായിരുന്നു അപകടം ഉണ്ടായത്. ജനോഷും മകൻ ഡാനിയേലും അപ്പോളോ ബീച്ചില്‍ എത്തിയതായിരുന്നു. ഇവിടെ വെച്ചാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. ജാനേഷ് ഐടി എന്‍ജിനീയറായരാണ്. ജാനേഷിന്റെ അമ്മ മേരിക്കുട്ടിയും ഭാര്യ അനീറ്റയും മക്കളുമായി ജനോഷ്  കുടുംബസമേതം ഫ്ലോറിഡയിലെ ടാംപയിലാണ് താമസിക്കുന്നത്.

ഭാര്യ അനീറ്റ സ്വകാര്യ ആശുപത്രിയില്‍ നഴ്സിങ് സൂപ്രണ്ടാണ്. ഡാനിയേലിനെക്കൂടാതെ എട്ടു മാസം പ്രായമുള്ള മകനും ഇവർക്കുണ്ട്. 2 വർഷം മുൻപാണ് ഇവർ അവസാനമായി നാട്ടിലെത്തി മടങ്ങിയത്.