കാരിത്താസ് ആശുപത്രിയിൽ ബ്ലഡ് ഡോണർ ഫോറത്തിന് തുടക്കം കുറിച്ചു.


ഏറ്റുമാനൂർ: കോട്ടയം കാരിത്താസ് ആശുപത്രി സ്ഥാപിതമായതിന്റെ അറുപതാം വാർഷികത്തിന്റെ ഭാഗമായി ലോക രക്ത ദാന ദിനത്തിൽ കാരിത്താസ് ബ്ലഡ് ഡോണർ ഫോറത്തിന് തുടക്കം കുറിച്ച് കാരിത്താസ് ആശുപത്രി.

രക്തം ആവശ്യമുള്ള ഏവർക്കും എളുപ്പത്തിൽ ബന്ധപ്പെടാവുന്ന തരത്തിൽ വിഭാവനം ചെയ്തിട്ടുള്ള ഒരു സൗജന്യ ബ്ലഡ് ഡോണർ ആപ്പും ആശുപത്രി വാർഷിക ദിനാചരണത്തിന്റെ ഭാഗമായി ഉടനെ പുറത്തിറക്കും. വർഷങ്ങളായി രക്ത ദാനം ചെയ്യുന്ന കോട്ടയം സ്വദേശി വർഗീസ് ജോണിനെ കാരിത്താസ് ആശുപത്രി വികാരി ജനറൽ ഫാ. മൈക്കിൾ വെട്ടിക്കാട്ട്,  ഡയറക്ടർ ഫാ. ബിനു കുന്നത്ത് എന്നിവരുടെ നേതൃത്വത്തിൽ ആദരിച്ചു.