കോവിഡ്: ഈരാറ്റുപേട്ട നഗരസഭയിലെ ആശാ വർക്കർമാരുടെ യോഗം നഗരസഭയിൽ നടന്നു.


ഈരാറ്റുപേട്ട: കോവിഡുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതിഗതികളെ വിലയിരുത്തുന്നതിനും അനിവാര്യമായ തുടർ നടപടികൾ നിർദ്ദേശിക്കുന്നതിനുമായി ഈരാറ്റുപേട്ട നഗരസഭയിലെ ആശാ വർക്കർമാരുടെ യോഗം നഗരസഭയിൽ നടന്നു. നഗരസഭാ പരിധിക്കുള്ളിൽ എല്ലാ വാർഡുകളിലെയും കോവിഡ് സാഹചര്യങ്ങൾ യോഗത്തിൽ വിലയിരുത്തിയതായി നഗരസഭാ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽഖാദർ പറഞ്ഞു.

നഗരസഭയിലെ 28 വാർഡുകളിലെയും ആശാ വർക്കർമാർ യോഗത്തിൽ പങ്കെടുത്തു. ഓരോ വാർഡിനേയും ഓരോ മൈക്രോ  സോണുകളാക്കി തിരിച്ച് ഒരു നോഡൽ ഓഫീസറുടെ നേതൃത്വത്തിൽ അതാത് കൗൺസിലർമാരുടെ നിർദ്ദേശാനുസരണം ആശവർക്കറും തിരഞ്ഞെടുത്ത ആർആർടി അംഗങ്ങളിലെ ഒരു മാസ്റ്റർ ട്രെയിനിയും ഉൾപ്പെടുന്ന സംഘത്തെ വാർഡുകളിലെ കോവിഡ് ചുമതല ഏല്പിക്കുക വഴി കൃത്യമായ ഏകോപനം ഉണ്ടാകുകയും മികച്ച ഫലം ലഭിക്കുകയും ചെയ്തു എന്ന് യോഗം വിലയിരുത്തി.