എരുമേലിയിൽ നിയന്ത്രണംവിട്ട പിക്ക് അപ്പ് വാൻ കാൽനട യാത്രികനെ ഇടിച്ചു തെറിപ്പിച്ചു, വാഹനം തലകീഴായി മറിഞ്ഞു, 2 പേർക്ക് ഗുരുതര പരിക്ക്.

എരുമേലി: നിയന്ത്രണംവിട്ട പിക്ക് അപ്പ് വാൻ കാൽനട യാത്രികനെ ഇടിച്ചു തെറിപ്പിച്ചു. എരുമേലി മുക്കൂട്ടുതറ പനയ്ക്കവയലിൽ ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട പിക്ക് അപ്പ് വാൻ കാൽനട യാത്രികനായ രാമുറ്റത്ത് അഭിജിത്തിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

അപകടത്തെത്തുടർന്ന് വാഹനം തലകീഴായി മറിയുകയായിരുന്നു. അഭിജിത്തിനും വാഹനത്തിലുണ്ടായിരുന്ന അതിഥി തൊഴിലാളി സിയാമിനും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിക്ക് അപ്പ് ഡ്രൈവർ സന്ദീപിന്റെ പരിക്കുകൾ ഗുരുതരമല്ല. ഇയാളെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ മുക്കൂട്ടുതറയിലെ ആശുപത്രിയിൽ എത്തിച്ചത്.