തഹസിദാർ ദമ്പതികളിലൊരാൾ ഇനി ആലപ്പുഴ ഡെപ്യൂട്ടി കളക്ടർ, വാകത്താനം സ്വദേശിനി ജിനു പുന്നൂസാണ് പുതുതായി നിയമിതയായിരിക്കുന്നത്.


കോട്ടയം: ആലപ്പുഴ ഡെപ്യൂട്ടി കലക്ടറായി കോട്ടയം വാകത്താനം സ്വദേശിനി ജിനു പുന്നൂസ് നിയമിതയായി. വാകത്താനം നടപ്പുറത്ത് പരേതനായ പുന്നൂസ് സ്കറിയ ആനിയമ്മ ദമ്പതികളുടെ മകളും തിരുവല്ല തുകലശ്ശേരി സ്വദേശി പി ജോൺ വർഗീസിന്റെ ഭാര്യയുമാണ് ജിനു പുന്നൂസ്.

ഇരുവരും തഹസിദാർമാരായി സേവനം ചെയ്തു വരികയായിരുന്നു. ചങ്ങനാശ്ശേരി തഹസിൽദാറായിരുന്നു ജിനു പുന്നൂസ്. ഭർത്താവ് പി ജോൺ വർഗീസ് തിരുവല്ല തഹസിൽദാറാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാണ് ഇരുവരും.