കോവിഡ് ബാധിതനുമായി സമ്പർക്കം,മാണി സി കാപ്പൻ നിരീക്ഷണത്തിൽ പ്രവേശിച്ചു.


പാലാ: കോവിഡ് ബാധിതനുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്ന് മാണി സി കാപ്പൻ എംഎൽഎ നിരീക്ഷണത്തിൽ പ്രവേശിച്ചു. ഇദ്ദേഹത്തിന്റെ വാഹന ഡ്രൈവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പ്രതിരോധ നിർദ്ദേശങ്ങളുടെ ഭാഗമായി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനാൽ വീട്ടിലെ സന്ദർശനം ഒഴിവാക്കണമെന്നും ഫോൺ മുഖേനയോ എംഎൽഎ ഓഫീസ് മുഖേനയോ പൊതുജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് എന്നും മാണി സി കാപ്പൻ പറഞ്ഞു.