കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: ജില്ലയിൽ ഇന്ന് 169 കേസുകൾ രജിസ്റ്റർ ചെയ്തു.


കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ജില്ലയിൽ ഇന്ന് 169 കേസുകൾ രജിസ്റ്റർ ചെയ്തു. 169 കേസുകളിലായി ജില്ലയിൽ പോലീസ് 169 പേരുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ജില്ലയിൽ നിന്നും ഇന്ന് 122 വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. ജില്ലയിൽ കർശന പരിശോധനയാണ് തുടരുന്നതിനു ജില്ലാ പോലീസ് മേധാവി ഡി.ശില്പ പറഞ്ഞു. ജില്ലയിലേക്ക് വരുന്ന പ്രധാന 12 റോഡുകളിൽ കർശനമായ വാഹന പരിശോധന നടക്കുന്നുണ്ട്. ജില്ലയ്ക്കകത്തു 95 സ്ഥലങ്ങളിലും പരിശോധനയും ജില്ലയിലാകെ 75 വെഹിക്കിൾ പെട്രോളും ജില്ലയിൽ മൊത്തം 100 ബൈക്ക് പെട്രോളും നടത്തുന്നുണ്ട്. ജില്ലയിലെ പ്രധാന അതിർത്തികളിൽ 24 മണിക്കൂറും വാഹന പരിശോധന കർശനമായി നടത്തുന്നുണ്ട് എന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനം പിടിച്ചെടുക്കുകയും ലൈസൻസ് റദ്ദാക്കുന്നതുമാണ്. അതോടൊപ്പം കേസിലുൾപ്പെടുന്നവരുടെ പാസ്പോർട്ട് ലഭിക്കുവാൻ കാലതാമസം നേരിടുന്നതാണ് എന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. 

File photo