തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്കുകളാക്കി മാറ്റാൻ നിർദ്ദേശം നൽകി സർക്കാർ. ഈ മാസം കോവിഡ് ചികിത്സയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും സർക്കാർ നിർദ്ദേശത്തിൽ പറയുന്നു. ഗ്രാമീണ മേഖലകളിലുൾപ്പടെ ആശുപത്രികളിൽ കോവിഡ് ചികിത്സ ഉറപ്പാക്കണം. എല്ലാ താലൂക്ക് ആശുപത്രികളിലും കിടക്കകളും വെന്റിലേറ്ററുകളും സജ്ജമാക്കാനും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ആശുപത്രികളിൽ ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്തണം. സ്വകാര്യ ആശുപത്രികളിൽ പ്രത്യേകം കോവിഡ് ഓപി ആരംഭിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
കോവിഡ് വ്യാപനം: സംസ്ഥാനത്തെ എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്കുകളാക്കി മാറ്റണം, ഈ മാസം കോവിഡ് ചികിത്സയ്ക്ക് പ്രാധാന്യം നൽകണമെന്നും സർക്കാർ നിർദ
