സ്ട്രിംഗ് ആർട്ടിലൂടെ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി കാഞ്ഞിരപ്പള്ളി സ്വദേശിയായ വിദ്യാർത്ഥി.


കാഞ്ഞിരപ്പള്ളി: സ്ട്രിംഗ് ആർട്ടിലൂടെ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി കാഞ്ഞിരപ്പള്ളി സ്വദേശിയായ വിദ്യാർത്ഥി. കാഞ്ഞിരപ്പള്ളി കോട്ടവാതുക്കൽ അബ്‌ദുൾ ഹഖിന്റെയും ബീനയുടെയും മകൻ മുഹമ്മദ് ഫർഹാൻ ആണ് ഈ നേട്ടം സ്വന്തമാക്കിയത്. സ്ട്രിംഗ് ആർട്ടിലൂടെ രാജ്യത്തിന്റെ 15 പ്രധാനമന്ത്രിമാരുടെ ചിത്രമാണ് മുഹമ്മദ് ഫർഹാൻ വരച്ചത്.

ഏറ്റവും കുറഞ്ഞ സമയത്തിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ വരച്ചാണ് കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ മുഹമ്മദ് ഫർഹാൻ അഭിമാനകരമായ ഈ നേട്ടം സ്വന്തമാക്കിയത്. A4 ഷീറ്റിലാണ് ചെറിയ പീസുകളിലായി  15 ചിത്രങ്ങളുടെ വിസ്മയ കാഴ്ച്ച മുഹമ്മദ് ഫർഹാൻ ഒരുക്കിയിരിക്കുന്നത്.