ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഐ സേഫ് പദ്ധതി കോട്ടയം ജില്ലാതല ഉത്‌ഘാടനം വി എൻ വാസവൻ നിർവ്വഹിച്ചു.


പാലാ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഘടകം കോവിഡ് രണ്ടാം തരംഗം നേരിടാന്‍ ആരംഭിച്ചിരിക്കുന്ന ഐഎംഎ ഐ സേഫ് 2.0 ന്റെ ജില്ലാതല ഉത്‌ഘാടനം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു. പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിൽ വെച്ചാണ് പരിപാടി നടന്നത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച സേവനമാണ് ഐഎംഎ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. എല്ലാവരും കോവിഡ് വാക്സിൻ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഐഎംഎ പാലാ ബ്രാഞ്ച് പ്രസിഡന്റ് ഡോ. ജോസ് കുരുവിള കോക്കാട്ട് അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിൽ ഓക്സിജൻ കോണ്സന്ട്രേറ്റർ ഐഎംഎ സൗജന്യമായി ലഭ്യമാക്കി. ജോസ് കെ മാണി, പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, ആശുപത്രി അധികൃതർ, ഐഎംഎ അധികൃതർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.