പാലാ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടങ്ങൾ സംഭവിച്ച കടനാട് പഞ്ചായത്തിലെ സ്ഥലങ്ങൾ കേരളാ കോൺഗ്രസ്സ്(എം) ചെയർമാൻ ജോസ് കെ മാണി സന്ദർശിച്ചു. കടനാട് പഞ്ചായത്തിലെ മാനത്തൂർ,പിഴക്,വല്യാത്ത് ഭാഗങ്ങളിൽ ജോസ് കെ മാണി സന്ദർശനം നടത്തി. നിരവധി വീടുകൾക്ക് പൂർണ്ണമായും ഭാഗികമായും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. നിരവധിപ്പേരുടെ കൃഷിയിടങ്ങളിലും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നാശനഷ്ടം സംഭവിച്ചവർക്ക് അടിയന്തര ധനസഹായം നൽകണമെന്ന് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും കോവിഡ് കാലത്തുണ്ടായ ഈ ദുരന്തം ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് എന്നും ജോസ് കെ മാണി പറഞ്ഞു.
ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടങ്ങൾ സംഭവിച്ച കടനാട് പഞ്ചായത്തിലെ സ്ഥലങ്ങൾ ജോസ് കെ മാണി സന്ദർശിച്ചു.
