ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി അനുസ്മരണം നടത്തി.


കോട്ടയം: ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രിയും, കോൺഗ്രസ്സ് പ്രസിഡൻ്റുമായിരുന്ന രാജീവ് ഗാന്ധിയുടെ മുപ്പതാമത് രക്തസാക്ഷി ദിനാചരണം നടത്തി. രാവിലെ കോട്ടയം ഡിസിസിയിൽ നടന്ന അനുസ്മരണ സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡൻ്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കെ സി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. കുര്യൻ ജോയ്,ഫിലിപ്പ് ജോസഫ്,കുഞ്ഞ് ഇല്ലം പള്ളി, നാട്ടകം സുരേഷ്,സാബു പുതുപ്പറമ്പിൽ,യൂജിൻ തോമസ്സ്, സണ്ണി കാഞ്ഞിരം,ബോബൻ തോപ്പിൽ, ബോബി ഏലിയാസ്സ്, ചിന്തു കുര്യൻ ജോയ്,ജോബിൻ ജേക്കബ്,സിബി ജോൺ, പി കെ വൈശാഖ്,കുഞ്ഞച്ചൻവേലിത്തറ തുടങ്ങിയവർ പ്രസംഗിച്ചു. അനുസ്മരണ പരിപാടികളുടെ ഭാഗമായി ജില്ലാ ആശുപത്രിയിൽ കോവിഡ് പ്രതിരോധ സാമഗ്രികൾ സമാഹരിച്ച് നല്കി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയിൽ നിന്നും ജില്ലാ ആശുപത്രിക്ക് വേണ്ടി ഡപ്യൂട്ടി സൂപ്രണ്ട് ബിൻസി റ്റി കെ യും ആർ എം ഒ അജിത് ആനന്ദും ചേർന്ന് കോവിഡ് പ്രതിരോധ സാമഗ്രികൾ ഏറ്റുവാങ്ങി. അനുസ്മരണ ചടങ്ങുകളുടെ ഭാഗമായി ജില്ലാ ആശുപത്രിയിൽ ഉച്ചഭക്ഷണ വിതരണം നടത്തി.