കോട്ടയം: ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി കുറയുന്ന പ്രവണതയാണ് കഴിഞ്ഞ ദിവസങ്ങളിലായി കണ്ടുവരുന്നത് എന്ന് ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. ഈ സ്ഥിതി തുടരുന്നതിനും രോഗവ്യാപനം ഗണ്യമായി കുറയ്ക്കുന്നതിനും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നിയന്ത്രണങ്ങള്‍ ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. ഇതിന്‍റെ ഭാഗമായാണ് കോവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രധാന റോഡുകള്‍ ഒഴികെയുള്ളവ അടച്ചിടുന്നത് എന്നും ജില്ലാ കളക്ടർ പറഞ്ഞു. എന്നാൽ കണ്ടെയന്‍മെന്‍റ് സോണുകളായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ചില തദ്ദേശ സ്ഥാപന മേഖലകളില്‍ റോഡുകള്‍ അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ട്. ഇത് വീണ്ടും അപകടകരമായ സ്ഥിതിയലേക്ക് നമ്മളെ എത്തിക്കും എന്നും ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. കോവിഡ് വ്യാപനം കൂടുതലുള്ള മേഖലകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് തടസപ്പെടുത്തുകയും നിര്‍ദേശങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഇന്നു ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനമെടുത്തതായും പോലീസ് അടയ്ക്കുന്ന റോഡുകള്‍ തുറക്കുന്നവര്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
കണ്ടെയിന്മെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ ലംഘിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്‌താൽ കർശന നടപടി;ജില്ലാ കളക്ടർ.
