കോവിഡ് വ്യാപനം: ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി പാമ്പാടി താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ കോൺസെൻട്രേറ്റർ ലഭ്യമാക്കി, സ്ഥിതിഗതികൾ ഉമ്മൻ ചാണ്ടി വിലയിര


പാമ്പാടി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തി ഉമ്മൻ ചാണ്ടി എംഎൽഎ സ്ഥിതിഗതികൾ വിലയിരുത്തി. പാമ്പാടി താലൂക്ക് ആശുപത്രി ഇൻ ചാർജ്ജായ ഡോ. പാർവ്വതി എം.കൈമളുമായി അദ്ദേഹം ചർച്ച നടത്തി. ഓക്സിജൻ ലഭ്യത ഉറപ്പു വരുത്തുന്നതിനായി പാമ്പാടി താലൂക്ക് ആശുപത്രിയിലേക്ക് ഓക്സിജൻ കോൺസെൻട്രേറ്റർ ലഭ്യമാക്കി.  പുതുപ്പള്ളി മണ്ഡലത്തിലെ എല്ലാ വാർഡുകളിലും രണ്ടു വോളണ്ടിയർമാർ  വീതം പ്രവർത്തിക്കുന്ന 24 മണിക്കൂർ ഹെൽപ്പ് ഡെസ്ക് പുതുപ്പള്ളി അധ്യാപക സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ക്രമീകരിച്ചതായും അദ്ദേഹം പറഞ്ഞു. ഹെൽപ്പ് ലൈനിലേക്ക് പൊതുജനങ്ങൾക്ക് ഭക്ഷണം, മരുന്ന്, അണുനശീകരണം തുടങ്ങിയ സേവനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്. കെ കരുണാകരൻ ട്രസ്റ്റിനു  കീഴിലുള്ള ആംബുലൻസ് സർവീസ് കോവിഡ് രോഗികൾ ആയവർക്ക് ആശുപത്രികളിലേക്ക്  എത്തിച്ചേരുന്നതിനായി സജ്ജമാക്കിയിട്ടുള്ളതായും ഉമ്മൻ ചാണ്ടി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു എല്ലാ സഹായങ്ങളും അദ്ദേഹം ഉറപ്പ് നൽകിയതായി ഡോ. പാർവ്വതി പറഞ്ഞു. 

പുതുപ്പള്ളി മണ്ഡലത്തിലെ 24 മണിക്കൂറും  പ്രവർത്തിക്കുന്ന ഒരു ഹെൽപ്പ് ഡെസ്ക് നമ്പറുകൾ:

9446603599

9447208454

9447662356