കോവിഡ്: രോഗബാധിതരാകുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണം ഉയരുന്നു, ആരോഗ്യ പ്രവർത്തകർ ആശങ്കയിൽ.


കോട്ടയം: കോട്ടയം ജില്ലയിൽ പിടിച്ചു കെട്ടാനാകാതെ കോവിഡ് കുതിക്കുകയാണ്. ജില്ലയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം വർധിക്കുന്നതോടെ ആശങ്കയിലാണ് ജില്ലയിലെ ജനങ്ങൾ. അതോടൊപ്പം ആരോഗ്യ പ്രവർത്തകരിലും കൂടുതലായി രോഗബാധ സ്ഥിരീകരിക്കുന്നത് ആരോഗ്യ പ്രവർത്തകരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും 20 നു മുകളിൽ തന്നെയാണ്. ഈ മാസം മൂവായിരത്തിനും മുകളിലാണ് കഴിഞ്ഞ ദിവസം രോഗബാധ പുതുതായി സ്ഥിരീകരിച്ചവരുടെ എണ്ണം. ശരാശരി 2000 നു മുകളിലാണ് പ്രതിദിനം പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം. പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നവരിൽ ഭൂരിഭാഗം പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. ജില്ലയിൽ ആരോഗ്യ പ്രവർത്തകരിലും ഇപ്പോൾ രോഗബാധ കൂടുതലായി സ്ഥിരീകരിക്കുന്നുണ്ട്. ജില്ലയിൽ ഈ മാസം 11 വരെ രോഗബാധ സ്ഥിരീകരിച്ചത് 27 ആരോഗ്യ പ്രവർത്തകർക്കാണ്. മെയ് ഒന്നിന് 2 ആരോഗ്യ പ്രവർത്തകർക്കും മെയ് 2 നു 11 ആരോഗ്യ പ്രവർത്തകർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. മെയ് 3 മുതൽ 5 വരെ 2 പേർക്ക് വീതവും മെയ് 6 നു ഒരു ആരോഗ്യ പ്രവർത്തകനും രോഗബാധ സ്ഥിരീകരിച്ചു. 8 നു ഒരു ആരോഗ്യ പ്രവർത്തകനും 9 നു 3 ആരോഗ്യ പ്രവർത്തകർക്കുമാണ് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് ജില്ലയിൽ 3 ആരോഗ്യ പ്രവർത്തകർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.