പൊൻകുന്നം സ്വദേശിയായ യുവാവ് കോവിഡ് ബാധിച്ചു മരിച്ചു.


പൊൻകുന്നം: പൊൻകുന്നം സ്വദേശിയായ യുവാവ് കോവിഡ് ബാധിച്ചു മരിച്ചു. പൊൻകുന്നം ചിറക്കടവ് മണ്ഡപത്ത് രവിശങ്കർ(31) ആണ് മരിച്ചത്. കോവിഡ് ബാധിച്ചു കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. രണ്ടാഴ്ച്ച മുൻപാണ് രവിശങ്കറിന് കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നത്. തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ന്യുമോണിയ പിടിപെട്ടതിനെ തുടർന്ന് ശ്വാസതടസ്സം രൂക്ഷമായി അനുഭവപ്പെട്ടിരുന്നു. തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.