കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എരുമേലി സ്വദേശിയായ വീട്ടമ്മ മരിച്ചു.


എരുമേലി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എരുമേലി സ്വദേശിയായ വീട്ടമ്മ മരിച്ചു. എരുമേലി കരിങ്കല്ലുംമൂഴി സ്വദേശി പടിഞ്ഞാറേ തടത്തിൽ രമ സജി ( 47 ) ആണ് മരിച്ചത്. കോവിഡ് ബാധയെ തുടർന്ന് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടർന്ന് മുണ്ടക്കയം ആശുപത്രിയിലും ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നു. ഭർത്താവ് സജി, മക്കൾ- അപ്പു,ഉണ്ണി,കല,അമ്മു.