കോട്ടയം: കോവിഡ് മഹാമാരിയുടെ പിടിയിലമർന്നിരിക്കുന്ന കോട്ടയത്തിനു നേരിയ ആശ്വാസം നൽകുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ കോവിഡ് കണക്കുകൾ. കഴിഞ്ഞ 4 ദിവസങ്ങളിലെ ജില്ലയിലെ ആരോഗ്യ വകുപ്പിന്റെ കോവിഡ് കണക്കുകൾ പ്രകാരം പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതായി മനസ്സിലാക്കാം. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ ചെറുതായെങ്കിലും കുറവ് രേഖപ്പെടുത്തുന്നത് കോട്ടയത്തിനു നേരിയ ആശ്വാസം നൽകുന്നതാണ്. ജില്ലയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണം ഇപ്പോഴും 1500 നു മുകളിലാണ്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ൽ താഴെ എത്തിയിട്ടില്ല. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചാൽ വളരെ വേഗത്തിൽ രോഗബാധിതരുടെ എണ്ണം കുറയ്ക്കാനാകുമെന്നും പൊതുജനങ്ങൾ രോഗ സാഹചര്യങ്ങളിൽ നിന്നും അകന്നു നിൽക്കണമെന്നും ജനങ്ങൾ കൂടുതൽ ജാഗ്രത പാലിച്ചാൽ മാത്രമേ കോവിഡ് വ്യാപനം കുറയ്ക്കാനാകു എന്നും ജില്ലയിലെ കോവിഡ് നോഡൽ ഓഫിസർ ഡോ.ആർ സജിത്ത് കുമാർ പറഞ്ഞു. കഴിഞ്ഞ 4 ദിവസങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ ജില്ലയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവ് വരുന്നതായി മനസ്സിലാക്കാൻ സാധിക്കും.
ഈ മാസം 19 നു ജില്ലയിൽ 1988 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 21.93 ശതമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 20 നു 1826 പേർക്കും 21 നു 1760 പേർക്കും ഇന്ന് ജില്ലയിൽ 1750 പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ കുറവ് ജില്ലക്ക് നേരിയ ആശ്വാസമാണ്. ജില്ലയിൽ സമ്പർക്ക രോഗബാധിതരുടെ എണ്ണത്തിലും ആനുപാതികമായ കുറവുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്ന് 20.92 ശതമാനമാണ്. ജില്ലയിൽ പ്രതിദിനം ശരാശരി രണ്ടായിരത്തോളം പേർ രോഗമുക്തരാകുന്നുണ്ട്. സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും കോവിഡ് പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാൽ രോഗവ്യാപനത്തിന്റെ തോത് വളരെ വേഗത്തിൽ കുറയ്ക്കാനാകുമെന്നു ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു.
