തല തിരിഞ്ഞ ചിത്രം വരയിലൂടെ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി പൊൻകുന്നം എലിക്കുളം സ്വദേശിയായ വിദ്യാർത്ഥി.


എലിക്കുളം: തല കുത്തി നിന്ന് ഒരു ദിവസം കൊണ്ട് 10 ചിത്രങ്ങൾ വരച്ചു തീർത്ത് തല തിരിഞ്ഞ ചിത്രം വരയിലൂടെ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയിരിക്കുകയാണ് എലിക്കുളം സ്വദേശിയായ വിദ്യാർത്ഥി.

എലിക്കുളം ഉ​രു​ളി​കു​ന്നം ഓ​ട്ടു​ക്കു​ന്നേ​ൽ ഒ ​ഡി ഷാ​ജു​വി​ൻറ​യും ഷൈ​നി​യു​ടെയും മകനും ച​ങ്ങ​നാ​ശ്ശേ​രി സെൻറ്​ ജോ​സ​ഫ്‌​സ് കോ​ള​ജ് ഓ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​നി​ലെ  അനിമേ​ഷ​ൻ ആ​ൻ​ഡ് ഗ്രാ​ഫി​ക്‌​സ് ഡി​സൈ​നി​ങ് വി​ദ്യാ​ർ​ഥിയുമായ ഓ എസ് ശിവകുമാറാണ് അഭിമാനകരമായ ഈ നേട്ടം സ്വന്തമാക്കിയത്.

തല കുത്തി നിന്ന് പേപ്പറിൽ മാർക്കർ ഉപയോഗിച്ചാണ് പോർട്രെയിറ്റ് ചിത്രങ്ങൾ ശിവകുമാർ വരയ്ക്കുന്നത്. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു, ഭ​ഗ​ത് സി​ങ്, മ​ദ​ർ തെ​രേ​സ തുടങ്ങി നിരവധി പ്രമുഖരുടേതടക്കം നിരവധി ചിത്രങ്ങൾ വരച്ചിട്ടുണ്ട്.