മുഴുവൻ വാർഡുകളിലെയും നികുതി പിരിവ് 100 ശതമാനം പൂർത്തിയാക്കി മണിമല ഗ്രാമപഞ്ചായത്ത്.


മണിമല : മുഴുവൻ വാർഡുകളിലെയും നികുതി പിരിവ് 100 ശതമാനം പൂർത്തിയാക്കി മണിമല ഗ്രാമപഞ്ചായത്ത്.  മുഴുവൻ വാർഡിലെയും നികുതി പിരിവ് പൂർത്തിയാക്കിയ ജില്ലയിലെ നാലാമത്തെ ഗ്രാമപഞ്ചായത്താണ് മണിമല ഗ്രാമപഞ്ചായത്ത് എന്ന് പ്രസിഡന്റ് ജെയിംസ് പി സൈമൺ പറഞ്ഞു.

പഞ്ചായത്തിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം എന്ന് അദ്ദേഹം പറഞ്ഞു. ഊർജ്ജിത നികുതി പിരിവിനായി കുടുംബശ്രീ പ്രവർത്തകർ വീടുകൾ കയറിയിറങ്ങി നോട്ടീസുകൾ വിതരണം ചെയ്യുകയും തെരഞ്ഞെടുപ്പ് ജോലികൾക്കിടയിലും സമയം കണ്ടെത്തി ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു.

കോവിഡാനന്തര സാമ്പത്തിക പ്രതിസന്ധികളുടെ കാലത്തും കുടിശ്ശിക വരുത്താതെ പണമടച്ച എല്ലാ നികുതിദായകർക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.