വനിതാ ദിനത്തിൽ വനിതകൾക്ക് മാത്രമായി വണ്ടർലാ.


കൊച്ചി: വനിതാ ദിനത്തിൽ വനിതകൾക്ക് മാത്രമായി വണ്ടർലാ പ്രവർത്തിക്കും. ലോക വനിതാ ദിനമായ മാർച്ച് 8 നു വനിതകൾക്ക് വേണ്ടി മാത്രമായി വണ്ടർലാ പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

999 രൂപ നിരക്കിലുള്ള ടിക്കറ്റിൽ വനിതകൾക്ക് അന്നേ ദിവസം 1+1 എന്ന സ്‌പെഷ്യൽ ഓഫറിൽ 2 ടിക്കറ്റുകൾ ലഭ്യമാകും. ടിക്കറ്റുകൾ വണ്ടർലായുടെ വെബ്‌സൈറ്റ് വഴിയും ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. വനിതാ ദിനത്തോടനുബന്ധിച്ച് പ്രത്യേക മത്സര പരിപാടികളും സജ്ജമാക്കിയിട്ടുണ്ട്. 10 വയസ്സിൽ താഴെ പ്രായമുള്ള ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കും.