നിയമസഭാ തെരഞ്ഞെടുപ്പ്: പോളിംഗ് ജോലിക്ക് നിയോഗിക്കപ്പെടാന്‍ സാധ്യതയുള്ള എല്ലാ ജീവനക്കാര്‍ക്കും വാക്സിൻ നൽകുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തി;ജില്ലാ


കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് ജോലിക്ക് നിയോഗിക്കപ്പെടാന്‍ സാധ്യതയുള്ള എല്ലാ ജീവനക്കാര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്ന് ജില്ലാ വരണാധികാരിയും ജില്ലാ കളക്ടറുമായ എം അഞ്ജന പറഞ്ഞു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, സ്ഥാപനങ്ങള്‍, എയ്ഡഡ് കോളേജുകള്‍, സ്‌കൂളുകള്‍, എം.ജി. സര്‍വ്വകലാശാല, സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കുന്നത്. ഈ വിഭാഗങ്ങളിൽ പെടുന്നവര്‍ തിരച്ചറിയല്‍ രേഖയും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഐഡന്റിറ്റി കാര്‍ഡുമായി എത്തി മാര്‍ച്ച് 5,6 തീയതികളില്‍ തന്നെ വാക്‌സിന്‍ സ്വീകരിക്കേണ്ടതാണ്.

വാക്‌സിന്‍ നല്‍കുന്ന കേന്ദ്രങ്ങളുടെ പട്ടിക ചുവടെ: