കടുത്തുരുത്തി: യു ഡി വൈ എഫ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ട്രാക്ടറുകൾ അണിനിരക്കുന്ന "അടയാള യാത്ര" തിങ്കളാഴ്ച്ച കടുത്തുരുത്തിയിൽ.
യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. മോൻസ് ജോസഫിന്റെ തിരഞ്ഞെടുപ്പ് ചിഹ്‌നം ജനമനസ്സുകളിൽ ആഴത്തിൽ പതിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ യു.ഡി.വൈ.എഫ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിരവധി ട്രാക്ടറുകൾ അണിനിരത്തിയുള്ള "അടയാള യാത്ര" നാളെ നടക്കും.
കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളെയും ബന്ധിപ്പിച്ച് കൊണ്ടാണ് ട്രാക്ടർ റാലി സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 8 മണിക്ക് കിടങ്ങൂരിൽ കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളിൽ അടയാള യാത്ര ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6 മണിക്ക് കുറവിലങ്ങാട് നടക്കുന്ന സമാപന സമ്മേളനം മുൻ ഗ്രാമ വികസന വകുപ്പ് മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്യും.
