തിടനാട്: തിടനാട് ലോറി ഡ്രൈവറെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. തിടനാടിനു സമീപം വാരിയാനിക്കാട്ട് ആണ് ലോറി ഡ്രൈവറായ തിടനാട് തണ്ണിനാൽ മരുതുംവയലിൽ ബിജു(40)വിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വാരിയാനിക്കാട്ട് ലോറിയുമായി എത്തിയ ബിജു വെള്ളം കുടിക്കുന്നതിനായി കിണറിനു സമീപത്തേക്ക് പോയിരുന്നു. സമയം വൈകിയിട്ടും കാണാഞ്ഞതിനെ തുടർന്ന് അന്വേഷിച്ചു ചെന്നപ്പോഴാണ് കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടത്തിയത്.